മുട്ടം: ശ്രീനാരായണഗുരുദേവന്റെ 170 ാം ജയന്തി പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നതിനുവേണ്ടി എസ്.എൻ.ഡി.പി യോഗം 773 നമ്പർ മുട്ടം ശാഖയിൽ വൈസ് പ്രസിഡന്റ് പി. കെ വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. യൂണിയൻ വൈസ് ചെയർമാൻ വി .ബി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എം .എസ് രവി സ്വാഗതം പറഞ്ഞു. എൻ എം ടിറ്റോ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റിയംഗങ്ങളായ സുരഭി ബിജു ,അജിതാ രാജു, മനോജ് മലങ്കര, വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി സുഗതൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അർജുൻ ജയൻ സിജോ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. വിജയൻ നന്ദിപറഞ്ഞു.