jeevodaya

കാഞ്ഞങ്ങാട് : ഭിന്നശേഷിക്കാർ പഠിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ ഏക സ്‌കൂളായ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവ് ജീവോദയ സ്‌പെഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജീവോദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് കൊട്ടാരം അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത വികാർ ജനറാൾ മോൺ. മാത്യു ഇളാതുരുത്തി പടവിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആബിദ് കണ്ണൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഖലീഫാ ഉദിനൂർ, വിനീത് കൃഷ്ണ, ഡോ.ജോയ്‌ജോസഫ്, ഡോ.റഹ്മത്തുള്ള എന്നിവർ സംസാരിച്ചു. ഒരു വർഷത്തേക്കുള്ള പഠനോപകരണം, സ്‌കൂൾ ബാഗ്, യൂണിഫോം, 52 കിലോ അരി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ പയ്യന്നൂർ ശ്രീനാഥ് ഫൗണ്ടേഷൻ സ്‌കൂളിന് നൽകി. സ്‌കൂൾ മാനേജർ ലിസി ജേക്കബ്ബ് സ്വാഗതവും, പ്രിൻസിപ്പാൾ പി.ശാലിനി നന്ദിയും പറഞ്ഞു.