
കാഞ്ഞങ്ങാട്: മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ കൺവെൻഷനും നേതൃസംഗമവും പ്രൊഫ. (ഡോ.) പി. നസീർ ഉദ്ഘാടനം ചെയ്തു. മെക്ക ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി എൻ.കെ.അലി ആമുഖ പ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് എം.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ.ഇ.റഷീദ് വിഷയാവതരണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ടി.എസ്.അസീസ്, എം.മഹ്മൂദ്, അഷറഫ്, സലാം ക്ലാപ്പന, സി.മുഹമ്മദ് കുഞ്ഞി , എം.മൊയ്തു മൗലവി, ബഷീർ വെള്ളിക്കോത്ത്, എ.ഹമീദ് ഹാജി, വി.കെ.പി ഇസ്മായിൽ ഹാജി, സി. കുഞ്ഞബ്ദുള്ള ഹാജി, ജിദ്ദ അബ്ദുള്ള ഹാജി,ബഷീർ ആറങ്ങാടി ,സുറുർ മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. സലാം തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു.