nivedanam
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എം. രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകുന്നു

തൃക്കരിപ്പൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിന് നിയമിച്ച സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകർ സംസ്ഥാനത്തെ എം.എൽ.എ മാർക്ക് നിവേദനങ്ങൾ നൽകി. കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വിവിധ ബി.ആർ.സികൾ കേന്ദ്രീകരിച്ച് നിവേദനങ്ങൾ സമർപ്പിച്ചത്. സമഗ്ര ശിക്ഷ കേരളയിൽ സംസ്ഥാനത്ത് 2886 അദ്ധ്യാപകരാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നത്. പ്രതിമാസ വേതനം കൂടി വെട്ടിക്കുറച്ചതോടെ ഇവരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. സംസ്ഥാന നിയമസഭയിൽ പ്രശ്നം ഉന്നയിക്കുന്നതിനും പൊതു അഭിപ്രായ സ്വരൂപണത്തിനും വേണ്ടിയാണ് എം.എൽ.എ മാർക്ക് നിവേദനം നൽകിയത്. ജില്ലാ സെക്രട്ടറി ബി. റോഷ്നി, ജില്ലാ എക്സി. അംഗം കെ.യു നിമിത, പി. അനുശ്രീ, ടി.വി ഷിബി മോൾ എന്നിവർ എം. രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകി.