
കൊട്ടിയൂർ: സുപ്രീം കോടതി ജഡ്ജി ആർ.എൽ.ബാട്യ കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെത്തിയ ജഡ്ജിയെ കൊട്ടിയൂർ ദേവസ്വം അധികൃതർ സ്വീകരിച്ചു.ഹൈക്കോടതി ജഡ്ജി ഗോപിനാഥ്, ഈശ്വർ എന്നിവരും അദ്ദേഹത്തിനൊപ്പം ദർശനം നടത്തി. അക്കരെ കൊട്ടിയൂരിലെത്തിയ ബാട്യ പെരുമാൾക്ക് വെള്ളിക്കുടം സമർപ്പിച്ച്, അമ്മാറക്കൽ ദേവീ സ്ഥാനത്ത് പട്ടും താലിയും സമർപ്പിച്ചാണ് മടങ്ങിയത്.
എ.ഡി.ജി.പി എം.ആർ.അജിത് കുമാറും ഇന്നലെ അക്കരെ സന്നിധാനത്ത് ദർശനത്തിനെത്തി എ.ഡി.ജി.പിയെ ദേവസ്വം അധികൃതർ സ്വീകരിച്ചു. ദർശനം നടത്തിയ അദ്ദേഹം കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.അര മണിക്കൂറിലധികം ക്ഷേത്രസന്നിധിയിൽ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.