flash
കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് അവതരിപ്പിച്ച ഫ്ളാഷ് മോബ്

കാഞ്ഞങ്ങാട്: ഈ മാസം 7, 8, 9 തീയതികളിൽ കാലിക്കടവ് നടക്കുന്ന കുടുംബശ്രീ ഒക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവത്തിന്റെ പ്രചാരണത്തിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തൃക്കരിപ്പൂരിൽ നിന്ന് ആരംഭിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പാലിക്കരയിൽ സമാപിച്ചു. കുടുംബശ്രീ ഒക്സിലറി ബാലസഭയിലെ 25 ഓളം കുട്ടികൾ ഫ്ലാഷ് മോബിൽ പങ്കെടുത്തു. തൃക്കരിപ്പൂരിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.വി. സജീവൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി അദ്ധ്യക്ഷതവഹിച്ചു. എ.ഡി.എം.സി ഡി. ഹാരിദാസ് സ്വാഗതം പറഞ്ഞു. ഫ്ലാഷ് മോബിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം നൽകി. വി.വി രജിന, ടി. ഷിജിത, എം. ഉഷ, ഇ. ശോഭന എന്നിവർ നേതൃത്വം നൽകി.