ഇരിട്ടി: പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെയും ബയോ ഡൈഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ നിർദ്ദിഷ്ട ഇരിട്ടി ടൂറിസം പദ്ധതി പ്രദേശത്തെ കാവ് ശുചീകരിച്ചു. നഗരസഭയിലെ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, കുടുംബശ്രി പ്രവർത്തകർ എന്നിവർ പങ്കാളികളായി. നഗരസഭ ശുചിത്വ ബ്രാൻഡ് അംബാസിഡറും പ്രശസ്ത ചിത്രകാരിയുമായ വിദ്യാസുന്ദർ പരിസ്ഥിതി ദിന സന്ദേശം നൽകി. നഗരസഭാ ചെയർപേഴ്സൻ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സോയ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, ശുചിത്വ മിഷൻ ജില്ലാകോഡിനേറ്റർ ഇ.കെ. സോമശേഖരൻ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ഇരിട്ടി ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സുജേഷ്, എൻ.എസ്.എസ് ടീം മാനേജർ സിബി പ്രസംഗിച്ചു.