irpc
ഐ.ആർ.പി.സി പെരളം സൗത്ത് ലോക്കൽ സമ്മേളനം എ.വി. ലേജു ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: ഐ.ആർ.പി.സി പെരളം സൗത്ത് ലോക്കൽ സമ്മേളനം കൈരളി വായനശാല ഗ്രന്ഥാലയത്തിൽ കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു ഉദ്ഘാടനം ചെയ്തു. ലോക്കൽ രക്ഷാധികാരി കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സോണൽ കൺവീനർ പി.വി. ലക്ഷ്മണൻ നായർ സംഘടനാ റിപ്പോർട്ടും, ലോക്കൽ കൺവീനർ സി.വി ഗോപി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സോണൽ വൈസ് ചെയർമാൻ ഇ. കരുണാകരൻ, സോണൽ കമ്മിറ്റി മെമ്പർ പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ ജോയിന്റ് കൺവീനർ കെ. രാജീവൻ നന്ദി പറഞ്ഞു. ഭാരവാഹികളായി സി.വി ഗോപി (കൺവീനർ), സി. ഹേമരാജ്, കെ. രാജീവൻ, പി. നളിനി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.