കണ്ണൂർ: വിവരസാങ്കേതിക വിദ്യയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്ത് കോൺഗ്രസ്സ് വളർത്തിയപ്പോൾ, അത്തരം സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന അന്തകനായി നരേന്ദ്ര മോദി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. പറഞ്ഞു. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ നേതൃത്വത്തിലുള്ള തപാൽ ജീവനക്കാരുടെ ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കരിപ്പാൽ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.യു. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച ജില്ലാ ചെയർമാൻ കരിപ്പാൽ സുരേന്ദ്രന് കെ. സുധാകരൻ ഉപഹാരം നൽകി.