ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ
കണ്ണൂർ: ആഘോഷമാക്കി ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവ പരിപാടികൾ. വിദ്യാലയങ്ങൾ തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച് കളർ ഫുളായി. കോർപറേഷൻ തല പ്രവേശനോത്സവം തളാപ്പ് ഗവ. മിക്സ്ഡ് യു.പി സ്കൂളിൽ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ഉപജില്ലാ പ്രവേശനോത്സവം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക യു.പി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രതീഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സൗത്ത് ഉപജില്ലാതല പ്രവേശനോത്സവം മുരിങ്ങേരി യു.പി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർ എം.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു.
കൂത്തുപറമ്പ്: കണ്ണൂർ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോകത്ത് വലിയ തോതിലുള്ള അറിവിന്റെ വ്യാപനം നടക്കുകയാണെന്ന് കെ.കെ.ശൈലജ പറഞ്ഞു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്ന് കൂടിയ ശ്രദ്ധ കുട്ടികളിലേക്കുണ്ടാവണമെന്നും അവർ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷയായിരുന്നു. എ.എസ്.വിജേഷ് സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ.കെ.രത്നകുമാരി, യു.പി.ശോഭ, വി.കെ.സുരേഷ് ബാബു, അഡ്വ. ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, വൈസ് പ്രസിഡന്റ് സിജ രാജീവൻ, പി.വി.സുരേന്ദ്രൻ, സി.സി.സഹിൽ രാജ്, കെ.വി.ശ്രീധരൻ, ശ്രീജിത്ത് പുലപ്പാടി സംസാരിച്ചു.നരവൂർ എൽ.പി.സ്കൂൾ പ്രവേശനോത്സവം മാദ്ധ്യമപ്രവർത്തകനും പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂർ ജില്ലാ ചെയർമാനുമായ സുനിൽ മാങ്ങാട്ടിടം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിജി തങ്കച്ചൻ വിശിഷ്ടാതിഥിയായി. അഹമ്മദ് കബീർ, ദീപ, പത്മിനി, ടി.രാഗിത്, അഫ്സീന, അനഘ് രാജീവ് സംസാരിച്ചു പി.കെ.റഫീന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് നടത്തി.
തളിപ്പറമ്പ്: വിദ്യാഭ്യാസ ജില്ലാതല പ്രവേശനോത്സവം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഠനകിറ്റ് വിതരണം സ്കൂൾ മാനേജർ അഡ്വ. എം.വിനോദ് രാഘവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ.ദേവിക, പി.മോഹനചന്ദ്രൻ, വി.രസിത, എം.ശശിധരൻ, വിജിനി, ദിയ സുരേഷ്, പി.ശ്രീജ, പി.കെ.രത്നാകരൻ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫിസർ വി.വി.ഷാജി രക്ഷിതാക്കൾക്കുള്ള ബോധവത്കരണം നടത്തി.
ആന്തൂർ നഗരസഭ പ്രവേശനോത്സവം കടമ്പേരി ഗവ. യു.പി സ്കൂളിൽ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആമിന അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ബി.ടി ആശിക്ക്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ, സൗമ്യ, പി.ടി.എ പ്രസിഡന്റ് കെ.വി.മോഹനൻ സംസാരിച്ചു.
പയ്യന്നൂർ: നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം വെള്ളൂർ ഗവ. എൽ.പി സ്കൂളിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി.സെമീറ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സി.ജയ, കൗൺസിലർമായ ടി.ദാക്ഷായണി, ഇ.ഭാസ്ക്കരൻ, ഇ. കരുണാകരൻ, കെ.കെ.ഫൽഗുനൻ, എസ്.എം.സി. ചെയർമാൻ വി.വി.സുകു, മദർ പി.ടി.എ. പ്രസിഡന്റ് സജ്ന, എ.ഇ.ഒ പി.രത്നാകരൻ, ബി.പി.സി കെ.സി.പ്രകാശൻ, ഹെഡ്മാസ്റ്റർ ഇ.സതീശൻ, കെ.വി.ഗിരിജ, കെ.വി.സുധാകരൻ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് വെള്ളൂർ ബാങ്ക്, ജനതാ ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.പി.ജ്യോതി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പയ്യന്നൂർ ബി.ഇ.എം.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം അഡ്വ: ടി.വി.വിനീഷിന്റെ അദ്ധ്യക്ഷതയിൽ രമേഷ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. റവ: റെയ്മൻ വില്യം, രമ്യ അനൂപ്, യു.രതീഷ്, ടി.പി. സുശീല സംസാരിച്ചു. ലസിത സാമുവൽ സ്വാഗതവും റീന ഷെർളി നന്ദിയും പറഞ്ഞു. പയ്യന്നൂർ: സൗത്ത് എൽ.പി. സ്കൂൾ പ്രവേശനോത്സവം പി.വി. അശോകന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ടി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജയശ്രീ, രാജു അത്തായി, ഉദയ സംസാരിച്ചു. വി.പി.മിനി സ്വാഗതവും ഇ.ബിന്ദു നന്ദിയും പറഞ്ഞു.
കണിച്ചാർ: കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി ഉദ്ഘാടനം ചെയ്തു. സി.ആർ.രാജേഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖ പ്രസിഡന്റ് ടി.ടി.ശ്രീനിവാസൻ പഠനോപകരണം വിതരണം ചെയ്തു. ഇരിട്ടി യൂണിയൻ കൗൺസിലർ ടി.ചന്ദ്രമതി വിജയികളെ അനുമോദിച്ചു. പ്രധാന അദ്ധ്യാപിക എം.എൻ.ഷീല, എം.പി.ടി.എ പ്രസിഡന്റ് അമ്പിളി തോമസ്, എം.സി.സരോജിനി പ്രസംഗിച്ചു. സ്നേഹ അജിത്ത് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു.
ഇരിട്ടി: ആറളം പഞ്ചായത്ത് തല പ്രവേശനോത്സവം ഇടവേലി ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.സി.രാജു അദ്ധ്യക്ഷത വഹിച്ചു. ജോസ്, മുഹമ്മദ്, അനുഷ, ബൈജു വർഗ്ഗീസ്, കെ.ബി.ഉത്തമൻ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ ബെന്നി സ്വാഗതവും പി.പി.ജോസ് നന്ദിയും പറഞ്ഞു. നല്ലൂർ എൽ.പി സ്കൾ പ്രവേശനോത്സവം അഡ്വ.ജാഫർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഭാസ്കര ഭാനു പഠനോപകരണ കിറ്റ് വിതരണം ചെയ്തു. ആറളം ഫാം, ചെട്ടിക്കുളം, വെളിമാനം, വെള്ളരിവയൽ, ആറളം, എടൂർ തുടങ്ങിയ സ്കൂളുകളിലും പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.
പാനൂർ: കണ്ണങ്കോട് വെസ്റ്റ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് ഉദ്ഘാടനം ചെയ്തു. പി.കെ.സൗദ അദ്ധ്യക്ഷയായി. തൃപ്പങ്ങോട്ടൂർ പ്രവേശനോത്സവം വാർഡ് മെമ്പർ കെ.പി.ഷെമിന ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ പാട്യം മുഖ്യാതിഥിയായി. കെ.പി.സുധ പഠനകിറ്റ് വിതരണം നടത്തി. മാനേജർ ആനന്ദ കൃഷ്ണൻ, സജീഷ സംസാരിച്ചു.
മാതമംഗലം: ഗവ. എൽ.പി.സ്കൂൾ പ്രവേശനോത്സവം കെ.വി.സന്തോഷിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മെമ്പർ പി.വി.വിജയൻ ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി, ഒന്നാം ക്ലാസ് കുട്ടികൾക്ക് എരമം-കുറ്റൂർ എസ്.സി. ബാങ്ക് സ്പോൺസർ ചെയ്ത പഠനോപകരണങ്ങളുടെ പഞ്ചായത്ത്തല വിതരണോദ്ഘാടനം പയ്യന്നൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.വി.ഗോവിന്ദൻ നിർവഹിച്ചു. പി.കെ.ശ്രീജിന, കെ.സി.ടി.പി.അജിത സംസാരിച്ചു. ഹെഡ് മാസ്റ്റർ പി.ശ്രീകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.വി.രജനി നന്ദിയും പറഞ്ഞു.
മാഹി: പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്കൂളിൽ മാനേജർ ടി.വി.ലതികയുടെ അദ്ധ്യക്ഷതയിൽ നഗരസഭാംഗം ടി.ഗീത ഉദ്ഘാടനം ചെയ്തു. ചാലക്കര പുരുഷു സൗഹൃദ സല്ലാപം നടത്തി. സെൻസായ് കെ.വിനോദ് കുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.സന്തോഷ്, ടി.പി.ഷൈനി സംസാരിച്ചു. സി.ഒ.സജീവൻ ക്ലാസ്സ് നടത്തി. എ.പി.ശ്രീകുമാരി സ്വാഗതവും, സി.കെ.രജിത നന്ദിയും പറഞ്ഞു.