
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ട് എണ്ണലിനോടനുബന്ധിച്ച് നാളെ കണ്ണൂർ സിറ്റി പോലീസ് ജില്ലയിലും വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക് ക്യാമ്പസും പരിസരത്തും കർശനസുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു.
നേരത്തേ രാഷ്ട്രീയ സംഘർഷം ഉണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാവും. ആറ് സബ് ഡിവിഷനുകളിലായി ക്രമസമാധാനനില ഉറപ്പാക്കുന്നതിന് അതത് പോലീസ് സ്റ്റേഷൻ പരിധികളിൽ 72 പട്രോളിംഗ് സംഘത്തെ നിയോഗിച്ചു. ആവശ്യഘട്ടത്തിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട്മാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. വിജയാഘോഷ പ്രകടനങ്ങളിലും മറ്റും പടക്കങ്ങളും ഡി ജെ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്.
പൊലീസ് വിന്യാസം
കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ - 1339
ഡി.വൈ.എസ്.പിമാർ 8
ഇൻസ്‌പെക്ടർമാർ, 3
എസ്.ഐ/എ.എസ്.ഐമാർ 105