blathoor

ബ്ലാത്തൂർ: യുവ ബ്ലാത്തൂരിന്റെ അഞ്ചാം വാർഷികാഘോഷം സമാപിച്ചു. വിവിധ പരിപാടികളോടെ ഫെബ്രുവരിയിൽ ആരംഭിച്ച വാർഷികാഘോഷം സംസ്‌കാരിക സമ്മേളനത്തോടെയാണ് സമാപിച്ചത്. സംസ്‌കാരിക സമ്മേളനം സിഡ്‌കോ ചെയർമാൻ സി പി.മുരളി ഉദ്ഘാടനം ചെയ്തു. കവി മാധവൻ പുറച്ചേരി പ്രഭാഷണം നടത്തി. എഴുത്തുകാരൻ രമേശൻ ബ്ലാത്തൂർ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി എന്നിവർ സംസാരിച്ചു. കെ.വി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രണോയ് വിജയൻ സ്വാഗതവും കെ.രാഹുൽനന്ദിയും പറഞ്ഞു. ചടങ്ങിൽ ബ്ലാത്തൂരിൽ നിന്നും എസ്.എസ്.എൽ.സി , പ്ളസ് ടു പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. സമാപന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ന്യൂ ഫ്രണ്ട്സ് മണ്ണേരിയുടെ നാടൻപാട്ടും അരങ്ങേറി.