
ചെറുവത്തൂർ:പൊള്ളപ്പൊയിൽ എ.എൽ.പി സ്കൂളിലെ ഒന്നാംതരത്തിലെ കുട്ടികൾ തയ്യാറാക്കിയ വേനലവധിക്കാലത്ത് തയ്യാറാക്കിയ മാഗസിൻ കുഞ്ഞോളങ്ങൾ പ്രകാശനം ചെയ്തു. ഒന്നാം തരത്തിലെ മുഴുവൻ കുട്ടികൾക്കും വേണ്ട മാഗസിനുകൾ കാലിക്കടവിലെ ലക്ഷ്മി സ്കൂൾ മാർക്കറ്റ് സ്പോൺസർ ചെയ്തു. സചിത്ര പുസ്തകത്തിലൂടേയും സംയുക്ത ഡയറിയിലൂടേയും കടന്നു വന്ന കുട്ടികൾ എസ് .എസ്.കെയുടെ വായന പരിപോഷണ പരിപാടിയായ മലയാള മധുരംപരിപാടിയുടെ ഭാഗമായാണ് സ്വതന്ത്ര രചനയിൽ ഏർപ്പെട്ടത്. രണ്ടാം തരത്തിലെത്തിയ ആദ്യദിനം തന്നെ തങ്ങളുടെ മാഗസിൻ സ്വയം പ്രകാശനം ചെയ്തപ്പോൾ കുട്ടികൾക്ക് ഏറെ ആഹ്ലാദം. സി.ആർ.സി കോർഡിനേറ്റർ കെ.വി.സൂര്യ, പ്രധാനാദ്ധ്യാപകൻ പ്രദീപ് കൊടക്കാട്, ടി.വി.വിനീത,എ.ശ്രീഹരി, പി.സീമ, ഇ.വി.ദീപ്തി, എ.ജി.സെമീമ,പി.ലീമ നേതൃത്വം നൽകി.