pravesanolsavam

തലശ്ശേരി:തലശ്ശേരി ബി.ഇ.എം.പി ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും സഹകരിച്ച് നവീകരിച്ച സ്റ്റാഫ് റൂമിന്റെ ഉദ്ഘാടനം ലോക്കൽ മാനേജർ ഫാദർ റെജി തോമസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഹനീഫ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി അരുൺ കുമാർ
സ്വാഗതം പറഞ്ഞു. പി.എം.അഷ് റഫ്, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി അനിത ജോയ്സ്, പ്രധാനാദ്ധ്യാപിക
ദീപ ലില്ലി സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ക്ലാസുകളും മജീഷ്യൻ ഗിന്നസ് ആൽവിൻ റോഷന്റെ നേതൃത്വത്തിൽ മാജിക് ഷോയും നടന്നു.സ്കൂളിൽ വൈവിദ്ധ്യപൂർണമായ പ്രവേശനോത്സവവും സംഘടിപ്പിച്ചു.