
തലശ്ശേരി: തിരുവങ്ങാട് ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവരും പഠിക്കട്ടെ എന്ന പരിപാടിയുടെ ഭാഗമായി നടത്തുന്ന പുസ്തകവിതരണം തിരുവങ്ങാട് ചാലിയ യു.പി സ്‌കൂളിൽ പ്രശസ്ത സിനിമ താരം സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്സൺ സ്മിതാ ജയമോഹന്റെ അദ്ധ്യക്ഷതയിൽ രഞ്ജൻകയനാടത്ത്, വികാസ് , പ്രകാശൻ മേലൂർ, ബാബു പാറാൽ, ഗ്രാമീൺ ബാങ്ക് മാനേജർ വി.ബൈജു രാജ് , ചാലിയ യു.പി സ്‌കൂൾ എച്ച്.എം.പ്രീത , ട്രസ്റ്റ് രക്ഷാധികാരി കെ.ശ്രീകാന്ത് , അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ ചെയർമാൻ അഖില പ്രജിത്, പൂർവ വിദ്യാർത്ഥി താരിഖ് രണ്ടാം ഗേറ്റ് സംസാരിച്ചു. ജയമോഹൻ സ്വാഗതവും സജിത്ത് തിരുവങ്ങാട് നന്ദിയും പറഞ്ഞു.