
തലശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി. ഉന്നത വിജയികൾക്കുള്ള അനുമോദനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ദിനേശ് ബീഡി തൊഴിലാളികളുടെ എസ്.എസ്.എൽ.സി. ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും നടന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ക്യാഷ് അവാർഡ് വിതരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിധിയിലെ 19 സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം റബ്‌കോ ചെയർമാൻ കാരായി രാജൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.റംസീന ,ഒ.പി. ശ്രീരഞ്ജ,എ.കെ. സുരേഷ് സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.സുരേഷ്ബാബു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്ബാബു നന്ദിയും പറഞ്ഞു.