kudumbasree

തൃക്കരിപ്പൂർ: ഏഴ് മുതൽ ഒമ്പത് വരെ കാലിക്കടവിൽ സംഘടിപ്പിക്കുന്ന സംസ്ഥാന കുടുംബശ്രീ സർഗോത്സവം അരങ്ങ് 24ന് കാലിക്കടവ് ഒരുങ്ങി.പതിമൂന്നു വേദികളിലായി 3500 കലാകാരികൾ മൂന്ന് ദിനങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. ഏഴിന് മൂന്ന് മണിക്ക് ചന്തേര ജി.യു.പി സ്കൂൾ പരിസരത്തു നിന്നും ഘോഷയാത്ര ആരംഭിക്കും. കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയം കെ.ആർ.ഗൗരിയമ്മ നടനമണ്ഡപത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഒമ്പതിന് മന്ത്രി എം ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ കോർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, വി.വി.സജീവൻ, സി സിനിഷാദ്, എ.ജ്യോതിഷ് എന്നിവർ പങ്കെടുത്തു.