unnithan

2024ൽ എത്തിയപ്പോൾ

യു.ഡി.എഫിന് 15950 വോട്ട് വർദ്ധനവ്

എൽ.ഡി.എഫിന് 83779 വോട്ട് ഇടിവ്

എൻ.ഡി.എ ക്ക് 43599 വോട്ട് വർദ്ധനവ്

കാസർകോട്: കാസർകോട് ലോകസഭാ മണ്ഡലം രണ്ടാമതും കൈപ്പിടിയിൽ ഒതുക്കി രാജ് മോഹൻ ഉണ്ണിത്താന്റെ മിന്നും ജയം. സി.പി.എം ജില്ലാസെക്രട്ടറി എം.വി ബാലകൃഷ്ണനെ മലർത്തിയടിച്ചാണ് ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ ചരിത്ര വിജയം ആവർത്തിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചന തൊട്ട് മുന്നേറിയ ഉണ്ണിത്താൻ 1,03,027 വോട്ടിനാണ് മണ്ഡലം നിലനിർത്തിയത്.

2019ൽ കെ.പി.സതീഷ് ചന്ദ്രനെ അട്ടിമറിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ടെ ചുവപ്പ് കോട്ട പിടിച്ചിരുന്നത്. 2019ൽ 40438 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഉണ്ണിത്താന്റെ ആദ്യജയം.പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെയും അതിജീവിച്ചാണ് തിളക്കമാർന്ന ഈ പ്രകടനം.

അശ്വിനി വർദ്ധിപ്പിച്ചത് 41620 വോട്ടുകൾ

കാസർകോട് : കാസർകോട് മണ്ഡലത്തിൽ നവാഗതയായ എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനി നേടിയത് 2,17,669 വോട്ടുകൾ. 2019 ലെ തിരഞ്ഞെടുപ്പിനേക്കാൾ 41,620 വോട്ടിന്റെ വർദ്ധനവാണിത്. 2019 ൽ എൻ.ഡി.എ സ്ഥാനാർത്ഥി രവിശ തന്ത്രി കുണ്ടാറിന് ലഭിച്ചത് 176049 വോട്ടുകൾ ആയിരുന്നു. ഈ വോട്ട് ഷെയറിൽ ഗണ്യമായ വർദ്ധനവ് വരുത്താൻ കന്നിക്കാരിയായ അശ്വിനിക്ക് സാധിച്ചു.

കാസർകോട് വോട്ടുനില

രാജ്മാഹൻ ഉണ്ണിത്താൻ (കോൺഗ്രസ് ) 490659

എം വി ബാലകൃഷ്ണൻ മാസ്റ്റർ ( സി പി എം) 390010

എം എൽ അശ്വിനി - (ബി.ജെ.പി)219558

സുകുമാരി എം ബഹുജൻ സമാജ് പാർട്ടി- 1612

അനീഷ് പയ്യന്നൂർ സ്വതന്ത്രൻ - 759

രാജേശ്വരി - സ്വതന്ത്രൻ 897

മനോഹരൻ കെ സ്വതന്ത്രൻ - 804

ബാലകൃഷ്ണൻ എൻ - സ്വതന്ത്രൻ 628

എൻ കേശവനായിക് - സ്വതന്ത്രൻ 507

നോട്ട -7112