
പരിയാരം:മാവിച്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന്റെ ലൈറ്റുകൾ തകർത്തു. കേരളത്തിൽ അക്കൗണ്ട് തുറന്നതിന്റെ ഭാഗമായി കുറ്റ്വേരി വില്ലേജിൽ ആഹ്ളാദ പ്രകടനം നടത്തിയതിൽ അസഹിഷ്ണുത പൂണ്ട സാമുഹ്യ വിരുദ്ധർ രാത്രി ബി.ജെ.പി പ്രവർത്തകൻ വാസുദേവൻ നമ്പൂതിരിയുടെ വീടിന് മുന്നിലെ ഗേറ്റിൽ സ്ഥാപിച്ച ലൈറ്റുകൾ അടിച്ചു തകർത്തുവെന്നാണ് പരാതി. വാസുദേവൻ നമ്പൂതിരി പൊലീസിൽ പരാതി നൽകി. ബി.ജെ.പിയുടെ വളർച്ച ഭയന്ന് മുന്നണികൾ അവരുടെ കേന്ദ്രങ്ങളിൽ ഭീഷണിയുടെയും ആക്രമണങ്ങളിലൂടെയും തന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്ന് മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനി ആരോപിച്ചു. ഏകപക്ഷിയമായ ആക്രമങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സാമൂഹ്യവിരുദ്ധരെ മുന്നിൽ നിർത്തിയുള്ള ആക്രമണം തുടർന്നാൽ ചെറുത്തുനിൽക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.