
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിന്റെ റെയിൽവേ വികസനത്തിനായി നിയുക്ത എം.പി. രാജ്മോഹൻ ഉണ്ണിത്താന് നിവേദനം.റെയിൽവെയുടെ അനുമതി ലഭിച്ചിട്ടും നിർമ്മാണ പ്രവർത്തനമാരംഭിക്കാത്ത ബീരിച്ചേരി, വെള്ളാപ്പ് റെയിൽവെ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കാനും തൃക്കരിപ്പൂരിൽ പുതുതായി ദീർഘദൂര ട്രെയിനിന് സ്റ്റോപ്പനുവദിക്കാനും എംആദ്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാടാണ് നിവേദനം നൽകിയത്. തൃക്കരിപ്പൂർ നഗരവുമായി ഏറെ അടുത്തു കിടക്കുന്ന രണ്ടു റെയിൽവേ ഗേറ്റുകളും നിരവധി തവണകളായി അടഞ്ഞുകിടക്കുന്നത് യാത്രക്കാർക്കും വ്യാപാരി സമൂഹത്തിനും പലവിധ പ്രതിബന്ധങ്ങളാണ് ഉണ്ടാക്കുന്നത്.ഇന്നലെ തൃക്കരിപ്പൂരിൽ നിയുക്ത എം.പിക്ക് നൽകിയ സ്വീകരണ ചടങ്ങിലാണ് നിവേദനം കൈമാറിയത്.