vazha

തൃക്കരിപ്പൂർ: ശ്രീ രാമവില്ല്യം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വിഭവ സമാഹരണാർത്ഥം ശ്രീ കൂലേരി മുണ്ട്യയുടെ ആഭിമുഖ്യത്തിൽ വാഴ കൃഷിക്കു തുടക്കമായി. തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്ര പരിസരത്ത് വഴക്കന്നു നടീൽ ചടങ്ങ് തൃക്കരിപ്പൂർ കൃഷി ഓഫീസർ രജിന ഉദ്ഘാടനം ചെയ്തു. കൂലേരി മുണ്ട്യ പ്രസിഡന്റ്‌ വി. പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ചെറിയമ്പു വടക്കറച്ഛൻ ഭദ്രദീപം കൊളുത്തി. ജൈവകൃഷി കമ്മറ്റി ചെയർമാൻ മാമുനി സുരേഷ് പദ്ധതി വിശദീകരണം നടത്തി. ചക്രപാണി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.എസ് രമേശൻ,ക്ഷേത്രം ക്ലാർക്ക് മാധവൻ സംസാരിച്ചു. .ദേവസ്വം സെക്രട്ടറി സി.രാജേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി.അനൂപ് നന്ദിയും പറഞ്ഞു.