joint-council

കാഞ്ഞങ്ങാട്: ജോയിന്റ് കൗൺസിൽ കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ ദിവാകരനെ ആദരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി കെ.ബിജുരാജ് ,പ്രസിഡന്റ് ഇ.മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ മാനേജരുമായ സന്ദേശയാത്ര പുതിയ കോട്ട മാന്തോപ്പ് മൈതാനി മുതൽ ജില്ലാ ആശുപത്രി വരെ സഞ്ചരിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പി.ദിവാകരൻ, ജി.സുരേഷ് ബാബു, പ്രസാദ് കരുവളം, പി.രാജൻ, കെ.പ്രീത, പ്രദീപ് കുമാർ, എ.വി.രാധാകൃഷ്ണൻ നേതൃത്വം നൽകി.