
കാഞ്ഞങ്ങാട്: പുതിയ പാഠ്യപദ്ധതി സമീപനങ്ങളെ ഹയർ സെക്കൻഡറി അധ്യാപകരിലേക്ക് എത്തിക്കുന്നതിനായുള്ള ഹയർസെക്കൻഡറി അദ്ധ്യാപക സംഗമത്തിന് ഹോസ്ദുർഗ് ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. അദ്ധ്യാപക സംഗമം കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി വി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ എം.സുനിൽ കുമാർ, ജില്ലാ അസിസ്റ്റന്റ് കോഡിനേറ്റർ ഹയർ സെക്കൻഡറി വിഭാഗം കെ.മോഹനൻ , ബി.പി.സി ഹോസ്ദുർഗ് ഡോ.കെ.വി.രാജേഷ് ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ് പ്രിൻസിപ്പാൾ സുരേഷ് , കേശവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി. എസ് ബിജുരാജ് സ്വാഗതവും മധു മാഷ് നന്ദിയും പറഞ്ഞു.