
തളിപ്പറമ്പ്: വ്യാപാരമേഖലയെ ശക്തിപ്പെടുത്തുന്നതിന് മർച്ചന്റ് അസോസിയേഷൻ സംഘടിപ്പിച്ച വ്യാപാരോത്സവ പദ്ധതിയിലെ വിജയികൾക്ക് ഇന്ന് സമ്മാനം നൽകും. വൈകിട്ട് അഞ്ചിന് തളിപ്പറമ്പ് ചിറവക്ക് ഹൊറിസോൺ ഇന്റർനാഷണൽ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ആറു മാസം നീണ്ട വ്യാപാരോത്സവം നടത്തിയത്. ഒന്നാം സമ്മാനമായ കാർ സുബൈർ കൊടിയിലിനും രണ്ടാം സമ്മാനമായ സ്കൂട്ടർ കെ.പി. സൗബാൻ, റിയാസ് എന്നിവർക്ക് നൽകും. വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ദീൻ, മുനീർ മർഹബ, ഷൗക്കത്തലി, കെ.വി.ഇബ്രാഹിം കുട്ടി, എം.പി.ഹസൻ, ജെ.ആർ.മിൻഹാജ് എന്നിവർ പങ്കെടുത്തു.