
നീലേശ്വരം:ഹരിതം സഹകരണത്തിന്റെ ഭാഗമായി നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘം മെമ്പർമാരുടെ കുടുംബങ്ങളിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. പ്രശസ്ത സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അനുമോദന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി.സംഘം പ്രസിഡന്റ് കെ.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ കെ.രഘു ,വി.കെ. ദാമോദരൻ ,സംഘം സെക്രട്ടറി പി.വി.ഷീജ എന്നിവർ സംസാരിച്ചു.