nanma
നന്മമരം കാഞ്ഞങ്ങാടിന്റെ ക്വിസ് മത്സര സമാപനം കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയരക്ടർ ആർ. വീണാറാണി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡോ. എൻ.പി. രാജൻ മെമ്മോറിയൽ പാലിയേറ്റിവ് ഹാളിൽ കൃഷിവകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ ആർ. വീണാറാണി വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ പദ്മനാഭൻ കാടകത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മത്സരത്തിൽ കെ. അശ്വിൻ രാജ്, അലൻ കെ. രാജ്, ശിവദ മോഹൻ, വൈഷ്ണവി, നിരഞ്ജന വിജയകുമാർ, ശ്രേയ സുബിൻ എന്നിവർ വിജയികളായി. ചെയർമാൻ സലാം കേരള അദ്ധ്യക്ഷത വഹിച്ചു. എൻ. ഗംഗാധരൻ, ഷിബു നോർത്ത് കോട്ടച്ചേരി, രാജി മധു, പുഷ്പ കൊളവയൽ, ഗോകുലാനന്ദൻ മോനാച്ച, സിന്ധു കൊളവയൽ, വിനു വേലാശ്വരം, രാജൻ വി ബാലൂർ, പ്രസാദ്, സതീശൻ മടിക്കൈ, പ്രസാദ് കളവയൽ സംസാരിച്ചു. സെക്രട്ടറി ബിബി കെ. ജോസ് സ്വാഗതവും ടി.കെ വിനോദ് നന്ദിയും പറഞ്ഞു.