home-care
കാഞ്ഞങ്ങാട് സഹകരണാശുപത്രി ഹോം കെയർ സേവനം മടിയനിൽ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉൽഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: സമൂഹത്തിൽ വിവിധരോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും ആതുര സേവന രംഗത്ത് മൂന്നാം വർഷത്തിലേക്ക് കടക്കുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയും ചേർന്ന് കിടപ്പുരോഗികൾക്ക് ഹോം കെയർ സേവനം ആരംഭിച്ചു. കിടപ്പിലായ രോഗികളെ വീടുകളിൽ ചെന്ന് ഡോക്ടർ പരിശോധനയും നഴ്സിംഗ് പരിചരണവും രക്ത, ജീവിതശൈലി രോഗങ്ങളുടെ പരിശോധനയുമാണ് ഹോം കെയർ സേവനത്തിലൂടെ നടത്തുന്നത്. മടിയൻ ജവാൻ ക്ലബ്ബ് പരിസരത്ത് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. അർജുൻ, വി. തുളസി, എം. മുഹമ്മദ് കുഞ്ഞി, കെ.വി. രതീഷ്, പി.കെ. പ്രജീഷ്, വി. ഗംഗാധരൻ സംസാരിച്ചു. കനിവ് പാലിയേറ്റീവ് ഏരിയാ കോ ഓർഡിനേറ്റർ പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതവും രാകേഷ് കിഴക്കുംകര നന്ദിയും പറഞ്ഞു