മാഹി: ആഹ്ലാദ പ്രകടനത്തിന് വാഹനത്തിൽ പോവുകയായിരുന്ന ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകർ ചെറുകല്ലായിലെ രണ്ട് സി.പി.എം. പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ വിബിൻ (30), അശ്വിൻ (30) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെമ്പോ വാനിലും, കാറിലുമായി വന്നവരാണ് ചെറുകല്ലായി ഹരീന്ദ്രൻ സ്മാരകമന്ദിരത്തിൽ അതിക്രമിച്ച് കയറി വായനശാലയിൽ വായിച്ചുകൊണ്ടിരിക്കുന്ന സി.പി.എം പ്രവർത്തകരെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. രാത്രി 7 മണിയോടെ ചാലക്കര മൈദക്കമ്പനിക്കടുത്ത ബി.ജെ.പി. പ്രവർത്തകൻ സനൂപിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കും പരിക്കില്ല.