ഉദുമ: യൂത്ത് കോൺഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂത്ത് ടാലന്റ് ഫെസ്റ്റ് എന്ന പേരിൽ നടത്തിയ പരിപാടി ഉദുമ സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രതിഷ് ഞെക്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പെരിയ മുഖ്യാതിഥിയായി. ഡി.സി.സി ജനറൽ സെക്രട്ടറി ഗീത കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഭക്തവത്സൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഐ.എസ്. വസന്തൻ, ഗിരി കൃഷ്ണൻ കൂടാല, സുജിത്ത് കുമാർ, ദീപു കല്യോട്ട്, സുകുമാരി ശ്രീധരൻ, അൻവർ മാങ്ങാട്, നിതിൻ രാജ് മാങ്ങാട്, ഷിബു കടവങ്ങനം, കമലാക്ഷൻ നാലാംവാതുക്കൽ, കെ.വി.ശോഭന സംസാരിച്ചു. കെ.ഹർഷ സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു.