കാസർകോട്: നെല്ലിക്കുന്നിലെ ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചി ഇടൽ മത്സരം പ്രമുഖ ഫാഷൻ ഡിസൈനർ ജസീല റിയാസ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത 35 മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ എം. രാജീവൻ സ്വാഗതം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് റാഷിദ് പൂരണം അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ഇബ്രാഹിം ചൗക്കി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ആർ.എസ്. ശ്രീജ, എൻ. അനസൂയ, മദർ പി.ടി.എ പ്രസിഡന്റ് സാക്കിയ, ഇസ്മയിൽ മാപ്പിള, റഹിം ചൂരി, ഷാഫി തെരുവത്ത്, സാബിറ എവറസ്റ്റ്, ടി.എം മൻസൂർ, അബ്ദുൾ റഹിമാൻ ബാങ്കോട്, എം. അബ്ദുൾ റഹിമാൻ, ഖമറുന്നീസ കടവത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.കെ മദനൻ നന്ദി പറഞ്ഞു.