convention
ജനതാദള്‍(എസ്) ദളിത് സെന്റര്‍ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് വിജയന്‍ ചേലക്കര ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജനതാദൾ (എസ്) ദളിത് സെന്റർ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് വിജയൻ ചേലക്കര ഉദ്ഘാടനം ചെയ്തു. ഏക സിവിൽ കോഡ് നയത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡന്റ് പ്രിജു കെ. ബളർ അദ്ധ്യക്ഷത വഹിച്ചു. ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് പി.പി രാജു മുഖ്യപ്രഭാഷണം നടത്തി. യുവജനതാദൾ ജില്ലാ പ്രസിഡന്റ് സി.പി റഹീസ് സുൽത്താൻ, പാർട്ടി ജില്ലാ സെക്രട്ടറി കെ.എം ബാലകൃഷ്ണൻ, യുവജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം സുമാ രാജേഷ്, രഘുറാം ഛത്രംപള്ള, അനിൽ കുബന്നുർ, കെ. അർഷാദ്, ഗണേഷ് ചന്ദ്ര, ജെ.കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രഘുറാം ഛത്രപള്ള (പ്രസിഡന്റ്),
ബി. നിതിൻ (ജനറൽ സെക്രട്ടറി) എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.