കണ്ണൂർ: ജൂൺ 22, 23, 24 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി പതാകദിനം ആചരിച്ചു. ജില്ലയിൽ ജീവനക്കാരുടെ വിപുലമായ പങ്കാളിത്തത്തോടെ ജില്ലാ കേന്ദ്രത്തിലും പത്ത് ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർന്നു. കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാറും മറ്റ് ഏരിയ കേന്ദ്രങ്ങളിൽ ഏരിയ പ്രസിഡന്റുമാരും പതാക ഉയർത്തി. പയ്യന്നൂർ കെ.വി മനോജ് കുമാർ, മെഡിക്കൽ കോളേജ് പി.പി അജിത്ത് കുമാർ, തളിപ്പറമ്പ കെ. ഷീബ, ശ്രീകണ്ഠപുരം എം. അനീഷ് കുമാർ, കണ്ണൂർ നോർത്ത് എൻ. സുരേന്ദ്രൻ, കണ്ണൂർ എ.എം സുഷമ, കണ്ണൂർ സൗത്ത് പി.പി സന്തോഷ് കുമാർ, തലശ്ശേരി കെ. രഞ്ജിത്ത്, കൂത്തുപറമ്പ് ടി.വി പ്രജീഷ്, മട്ടന്നൂർ കെ.പി വിനോദൻ എന്നിവർ പ്രസംഗിച്ചു.