പാണത്തൂർ: രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസ് അരിച്ചിറ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ജോസി ജോസഫ് ആമുഖ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന സ്നേഹ വീടിനെക്കുറിച്ച് സ്നേഹവീട് കമ്മിറ്റി കൺവീനർ ജെയിൻ പി. വർഗീസ് സംസാരിച്ചു. ജൂബിലി ലോഗോ പ്രകാശനം പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ബ്ലോക്ക് മെമ്പർ രേഖ, വാർഡ് മെമ്പർ വനജ, ഹെഡ്മാസ്റ്റർമാരായ ഒ.എ അബ്രഹാം, കെ.ഒ എബ്രഹാം എന്നിവർ സംസാരിച്ചു.