കരിവെള്ളൂർ: മിഡ് ടൗൺ റോട്ടറിയും എലഗന്റ് ഇന്റീരിയേർസ് ആൻഡ് മോഡുലാർ കിച്ചണും സംയുക്തമായി കൂക്കാനം ക്ഷേമാലയം ബഡ്സ് സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു. സന്തോഷ് കോളിയാടന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വി.ജി നായനാർ യൂണിഫോം വിതരണം ചെയ്തു. പി. കനകരാജൻ സ്വാഗതവും ബഡ്സ് സ്‌കൂൾ പ്രിൻസിപ്പാൾ എ. ദീപിക നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ബാലകൃഷ്ണൻ, എസ്.വി വിനയകുമാർ, കെ. വിജയൻ, എലഗന്റ് ചെയർമാൻ പിലാക്കാ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. എസ്.വി. ശ്യാംകുമാർ, ഭരതൻ, മനോജ് പാലായി, അരുൺകുമാർ, ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. തുടർന്ന് ബഡ്സ് സ്‌കൂൾ കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി.