ts
ടി.എസ്. തിരുമുമ്പിന്റെ 118-ാം ജന്മദിനത്തിൽ നടന്ന പുഷ്പാർച്ചന

തൃക്കരിപ്പൂർ: ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കവി ടി.എസ്. തിരുമുമ്പിന്റെ 118-ാമത് ജന്മദിനം ആഘോഷിച്ചു. കവി ഭവനത്തിൽ പുഷ്പാർച്ചനയും അനുബന്ധ ചടങ്ങുകളും നടന്നു. കവിയുടെ കാൽപാടുകൾ പതിഞ്ഞ പിലിക്കോടിന്റെ മണ്ണിൽ ജന്മദിനാഘോഷം ആദ്യമായാണ് നടന്നത്. സുബ്രഹ്മണ്യൻ തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കാർഷിക കേന്ദ്രം മേധാവി ഡോ. ടി. വനജ, കവി ടി.എസ് തിരുമുമ്പിന്റെ മക്കളായ പി.സി വേണുഗോപാലൻ തിരുമുമ്പ്, ചന്ദ്രൻ തിരുമുമ്പ്, പ്രസന്ന തിരുമുമ്പ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കാസർകോട് വികസന പാക്കേജിൽ കേന്ദ്രത്തിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളും കുടുംബാംഗങ്ങൾ സന്ദർശിച്ചു.