
പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന പരിസ്ഥിതി ചലച്ചിമ്രേള കൈരളി മിനി ഓഡിറ്റോറിയത്തിൽ തുടങ്ങി. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ഇ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓപ്പൺ ഫ്രെയിം പ്രസിഡന്റ് കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രേമചന്ദ്രൻ സംസാരിച്ചു. 2023ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയ ജാപ്പാനീസ് സിനിമ 'ഇവിൾ ഡസ് നോട്ട് എക്സിസ്റ്റ്' ഉദ്ഘാടന ചിത്രമായി ഇന്നലെ പ്രദർശിപ്പിച്ചു. ഇന്ന് ആസ്‌ത്രേലിയയിൽ നിന്നുള്ള '2040' ചലച്ചിത്രം പ്രദർശിപ്പിക്കും. മേളയുടെ അവസാന ദിവസമായ നാളെ ആഫ്രിക്കൻ സിനിമ 'ദ ബോയ് ഹൂ ഹാർണ്ണസ്ഡ് ദ വിൻഡ്' പ്രദർശിപ്പിക്കും. മലയാളം സബ്‌ടൈറ്റിലുകളോടെയാണ് സിനിമകൾ പ്രദർശിപ്പിക്കുന്നത്.