sandal

നീലേശ്വരം:ചന്ദനമുട്ടികളും ആയുധങ്ങളുമായി രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിവെ കരിന്തളം വില്ലേജിൽ പെടുന്ന കയനിയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ അബൂബക്കർ (59) ബാലൻ (56)എന്നിവരെ ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ.എൻ.ലക്ഷ്മണനും സംഘവും പിടികൂടി. ഇരുപത്തിയഞ്ച് കിലോ ചന്ദന മുട്ടികളും മുറിച്ചെടുക്കാൻ ഉപയോഗിച്ച ആയുധങ്ങളുമാണ് ഇവരിൽ നിന്നും പിടികൂടിയത്. . ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വിശാഖ്, യദുകൃഷ്ണൻ , അജിത്കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ കേസിലെ അനന്തര നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.