photo-
വെങ്ങര റോഡിൽ പുതുതായി നിർമ്മിച്ച കൾവർട്ട്

പഴയങ്ങാടി: വെങ്ങര റെയിൽവേ ഗേറ്റിന് സമീപം പൊതുമരാമത്ത് റോഡിൽ കൾവർട്ട് പുതുക്കി നിർമ്മിക്കുന്ന പ്രവൃത്തി പൂർത്തിയായി. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. വെങ്ങര റെയിൽവേ ഗേറ്റിന് സമീപത്തെ റോഡിൽ ഗർത്തം അനുഭവപ്പെട്ടതിനാൽ ഇതുവഴിയുള്ള വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകുന്നതിന് അടിയന്തിരമായി റോഡിൽ പുതിയ കൾവർട്ട് നിർമ്മിക്കണമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് എം.എൽ.എ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി നടത്തിയത്. നിലവിലുള്ള കൾവർട്ട് പൂർണ്ണമായും പൊളിച്ചു മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് മേയ് 17 മുതൽ 3 ആഴ്ച വെങ്ങര മുട്ടം പാലക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രവൃത്തി പൂർത്തിയായ സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു .