
കാസർകോട്: വിവിധ ആവശ്യങ്ങളുയർത്തി കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) ബാങ്കിന്റെ കാസർകോട് മെയിൻ ബ്രാഞ്ചിന് മുന്നിൽ ധർണ്ണാ സമരം സഘടിപ്പിച്ചു. മുഴുവൻ അപ്രൈസർമ്മാരെയും സ്ഥിരം ജീവനക്കാരായി അംഗീച്ച് സ്ഥിരവേതനം ഉറപ്പുവരുത്തുക, ക്ഷേമനിധി , വെൽഫെയർ ഫണ്ട് എന്നിവയിൽ മുഴുവൻ അപ്രൈസർമ്മാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്. വിജയ് അദ്ധ്യക്ഷത വഹിച്ചു.കേരള ബേങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.രാജൻ, പി.സി.പ്രഭാകരൻ, ബി.സി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.സി.ജയകുമാർ സ്വാഗതവും ജില്ലാ ട്രഷറർ എം.രാജു നന്ദിയും പറഞ്ഞു.