suchitwam

തലശ്ശേരി:ജില്ലാ പഞ്ചായത്തും,തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ യാത്രയുടെ തലശ്ശേരി ബ്ലോക്ക് തല സമാപനം എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ പെരുന്താറ്റിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ അദ്ധ്യക്ഷത വഹിച്ചു.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വിജു, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ അശോകൻ മാസ്റ്റർ,ബി.ഡി.ഒ അഭിഷേക് കുറുപ്പ് സംസാരിച്ചു.പിണറായി ഗ്രാമപഞ്ചയായത്തിൽ നിന്ന് ആരംഭിച്ച യാത്ര വേങ്ങാട്, അഞ്ചരക്കണ്ടി, ധർമ്മടം, മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി.കടകൾ, പൊതു സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാലിന്യം കൂട്ടിയിട്ട ഹോട്ട്സ്‌പോട്ടുകൾ എന്നിവ സന്ദർശിച്ചു.