prakasanam

മാഹി: സ്വാതി പാലോറാന്റെ 'ഐ ടൂ ഹേവേ സോൾ' എന്നപുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ചൂര്യായി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കെ.പി.കെ വേങ്ങര ഉദ്ഘാടനം ചെയ്തു. ന്യൂമാഹി ഹിറാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ ചെറുകഥാകൃത്ത് വി.ആർ.സുധീഷ് കുമാരി രമ്യക്ക് നൽകി പ്രകാശനം ചെയ്തു.രാസിത് അശോകൻ പുസ്തകപരിചയം നടത്തി.സി.കെ.രാജലക്ഷ്മി,അജിത് സായി, ബാലൻ അമ്പാടി, സന്ധ്യ കാര ങ്ങോട്, പി കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ, എം.എ. കൃഷ്ണൻ , സാലിഹ്, കെ.ഇ.സുലോചന, ജോയി അബ്രഹാം, ജയചന്ദ്രൻ മൊകേരി, അസീസ് മാഹി, പി പി. അസിത സംസാരിച്ചു. വിനയൻ പുത്തലം സ്വാഗതവും, പി.പി. റിയാസ് നന്ദിയും പറഞ്ഞു. ഗുരുതരമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്ന രോഗാവസ്ഥയെ എഴുത്തിലൂടെ അതിജീവിക്കുന്ന സ്വാതിയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.