
ന്യൂമാഹി:ഹരിതകേരള മിഷന്റെ നേതൃത്വത്തിൻ മങ്ങാട് വാണുകണ്ട കോവിലകത്ത് ദേവഹരിതം പച്ചതുരുത്ത് പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്ത്തു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് എം.പി.പവിത്രൻ, പഞ്ചായത്തംഗങ്ങളായ മഗേഷ് മാണിക്കോത്ത്, വി.കെ.തമീം, കെ.എസ്.ഷർമിള, എം.കെ.ലത, കെഷീബ, സെക്രട്ടറി കെ.എ.ലസിത, ഹരിത കേരള മിഷൻ ആർ.പി.ലത കാണി, തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത് കോ ഓഡിനേറ്റർ സി.വി.ഹേമന്ത് എന്നിവർ സംസാരിച്ചു. ആർ.കെ.മുരളീധരൻ സ്വാഗതവും വി.ഇ.ഒ ടി.പി.ബിഷ നന്ദിയുംപറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രകൃതി ബോധവൽക്കരണക്ലാസ്, ഔഷധസസ്യ തോട്ടനിർമാണം, വൃക്ഷത്തൈവിതരണം എന്നിവയുമുണ്ടായി. ഇരുപത് സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.