camp

കാഞ്ഞങ്ങാട്: കേരള സീനീയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാളിൽ ഡിവൈ.എസ്.പി പി.കെ.സാബു ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് ടി.അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.വാസുദേവൻ നായർ മുഖാതിഥിയായി. സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗീസ് ,ജില്ലാ സെക്രട്ടറി കെ.സുകുമാരൻ ടി.വി.രാജേന്ദ്രൻ , എം.ഗംഗാധരൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.എം.സി ചന്ദ്രശേഖരൻ സ്വാഗതവും, സെക്രട്ടറി എം.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.