
ഇരിട്ടി: ഇരിട്ടി ഹെൽത്ത് ബ്ലോക്കിന്റെ കീഴിലുള്ള 10 പഞ്ചായത്തുകളിലെ 180 സ്‌കൂളുകളിലെ മുപ്പതിനായിരത്തോളം കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന നെയിം സ്ലിപ്പുകൾ വിതരണം ചെയ്യും . ഈ വർഷം മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഡെങ്കിപ്പനി വ്യാപകമായിരുന്നു. മഴക്കാലം ശക്തിയാകുന്നതോടെ ഡെങ്കിപ്പനി വീണ്ടും വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കുട്ടികളെ കൂടുതൽ ബോധവത്ക്കരിക്കുന്നത്. സ്‌കൂളുകളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം പൂർത്തിയാക്കുക . ഇരിട്ടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.ആഗസ്റ്റിനാണ് വ്യത്യസ്തമായ ബോധവൽക്കരണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താലൂക്കിന് കീഴിലുള്ള മറ്റ് ആശുപത്രികളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ബോധവൽക്കരണ പദ്ധതിക്ക് മേൽനോട്ടം വഹിക്കും.