
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി പോർബന്ധർ എക്സ്പ്രസ്സിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിൽ വീണ യാത്രക്കാരനെ സാഹസികമായി രക്ഷിച്ച റെയിൽവേ പൊലീസ് ഓഫീസർ വി.വി.ലഗേഷിനെ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആദരിച്ചു. അനുമോദന യോഗം റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ പി.വിജേഷ് ഉദ്ഘാടനം ചെയ്തു. ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം റഷീദ് കവ്വായി അദ്ധ്യക്ഷത വഹിച്ചു. വി.പി.ലഗേഷിനെ അഡ്വ.റഷീദ് കവ്വായി പൊന്നാട അണിയിച്ച് ആദരിച്ചു. കോഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല ബൊക്കെ നൽകി. എൻ.എം.ആർ പി.സി ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ , കെ.ജയകുമാർ , വി.ദേവദാസ് , ചന്ദ്രൻ മന്ന, ജമാൽ കണ്ണൂർ സിറ്റി, മനോജ് കൊറ്റാളി, എം. മജീദ്, സി കെ.ജിജു, എ.വി.ഗോപലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.