perse

കണ്ണൂർ:കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് തിരികെ നൽകി സത്യസന്ധത തെളിയിച്ച ഓട്ടോഡ്രൈവർ പ്രഭാകരനെ എൻ. ജി. ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ആദരിച്ചു.നഗരസഭ പരിധിയിൽ നാൽപത് വർഷത്തിലേറെയായി ഓട്ടോ ഓടിക്കുന്ന പ്രഭാകരന്റെ സത്യസന്ധതയിൽ പട്ടികജാതി പട്ടിക വികസന വകുപ്പ് ജീവനക്കാരിയും കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ഷീബയ്ക്കാണ് പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പെഴ്സ് തിരികെ ലഭിച്ചത് . യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എ.എം.സുഷമ ഉപഹാരം കൈമാറി , സംസ്ഥാന കമ്മറ്റി അംഗം കെ.രഞ്ജിത്ത്, യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ ഓട്ടോ തൊഴിയാളി യൂണിയൻ കണ്ണൂർ ഏരിയ സെക്രട്ടറി എ.വി.പ്രകാശൻ എന്നിവർ സംസാരിച്ചു.