vayana

കണ്ണൂർ: വായനാമാസാചരണം ജില്ലാതല ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും 19ന് ചാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10ന് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങര വിശിഷ്ടാതിഥിയാകും.ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, കണ്ണൂർ ഡി.ഡി.ഇ ഇൻ ചാർജ് എ.എസ്.ബിജേഷ്, കണ്ണൂർ ഡി.ഇ.ഒ ഇൻ ചാർജ് ഒ.സി പ്രസന്നകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പി.കെ.പ്രേമരാജൻ,​ എസ്.എസ്.കെ.ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ഇ.സി വിനോദ് ,​ വിദ്യാകിരണം കോർഡിനേറ്റർ കെ.സി സുധീർ തുടങ്ങിയവർ പങ്കെടുത്തു.