road

കണ്ണൂർ:കണ്ണൂർ ജില്ലയിൽ നാല് റോഡുകൾക്കും മൂന്നു ടൗണുകളുടെ നവീകരണത്തിനും ഒരു കെട്ടിടത്തിനുമായാണ് 19.5 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. പേരാവൂർ മണ്ഡലത്തിലെ കാർകോട്ടക്കരി ഈന്തുങ്കരി-അങ്ങാടിക്കടവ്-വാണിയപ്പാറ-രണ്ടാംകടവ് റോഡ് രണ്ടു കോടിയും തെറ്റുവഴി-മണത്തണ റോഡിനു മൂന്നു കോടിയും ഇരിക്കൂർ മണ്ഡലത്തിലെ ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി റോഡിനു നാല് കോടിയും മട്ടന്നൂർ മണ്ഡലത്തിലെ ആയിത്തറ ഗോശാല റോഡിനു നാലു കോടിയും അനുവദിച്ചു.
മട്ടന്നൂർ മണ്ഡലത്തിലെ കോളയാട് ടൗൺ നവീകരണത്തിന് രണ്ടു കോടിയും കണ്ണൂർ മണ്ഡലത്തിലെ ചമ്പാട് ടൗൺ സൗന്ദര്യ വൽക്കരണത്തിനു 50 ലക്ഷവും ധർമടം മണ്ഡലത്തിലെ മൗവ്വേരി ടൗൺ സൗന്ദര്യവൽക്കരണത്തിനു 50 ലക്ഷവും അനുവദിച്ചു. കണ്ണൂർ മണ്ഡലത്തിലെ ചക്കരക്കൽ ഓഡിറ്റോറിയം നിർമാണത്തിന് 3.5 കോടിയും അനുവദിച്ചിട്ടുണ്ട്.