homeo

നീലേശ്വരം:എൻ.കെ.ബി.എം ഗവ.ഹോമിയോ ആശുപത്രിയിൽ ഒ.പി. സേവനങ്ങൾ ഇനി മുതൽ ഓൺലൈനിൽ ലഭിക്കും. ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത നിർവഹിച്ചു . നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് ലാപ്ടോപ്പുകളും പ്രിന്ററും ലഭ്യമാക്കിയത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.എ.കെ.രേഷ്മ മുഖ്യാതിഥിയായിരുന്നു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.ഗൗരി, കൗൺസിലർ പി.ബിന്ദു എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.സി പ്രശോഭ് കുമാർ ,മെഡിക്കൽ ഓഫീസർ ഡോ.പി.പി നീന എന്നിവർ സംസാരിച്ചു.