
തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം. തളിപ്പറമ്പ് താലുക്ക് കൗൺസിൽ സമ്മേളനം പൂക്കോത്ത് തെരുവിൽ കെ.പി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി കെ.രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും വരവുചിലവ് കണക്കും അവതരിപ്പിച്ചു. കെ.പി.എസ്.സംസ്ഥാന സമിതി അംഗം കെ.രമേശൻ , പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ ,കെ.പി.വി.എസ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്യാമള ശശിധരൻ , സംസ്ഥാന സമിതി അംഗം എം .തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി കൃഷ്ണരാജ് എന്നിവർ സംസാരിച്ചു , വനിതാവിഭാഗം തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി കെ.രജിത നന്ദി പറഞ്ഞു.